2011 മാർച്ച് 24, വ്യാഴാഴ്‌ച

ജാരസന്തതി

അന്ന് അമ്മ എന്നോട് പറഞ്ഞത് അസത്യം
കൂട്ടുകാര്‍ പറഞ്ഞു കളിയാക്കിയത് സത്യം
സത്യമെന്തെന്ന് അറിയാതെ അലഞ്ഞു ഞാന്‍

അയല്പക്കസ്ത്രീകള്‍ കുശു കുശു പറഞ്ഞതാണ് സത്യം
സ്കൂളില്‍ ക്ലാസ് മാഷ്‌ പലനാള്‍ പറഞ്ഞതാണ് സത്യം
രെജിസ്റ്റാര്‍ ബുക്കില്‍ അമ്മയെന്ന് കണ്ടതാണ് സത്യം

പലകുറി അമ്മയോട് ചോദിച്ചുഞാന്‍  മറുപടി മൌനമോ
അല്ലെങ്കില്‍ രണ്ടിറ്റു കണ്ണുനീരിലൊതുക്കിഅമ്മ ആ സത്യം

ഇരുട്ടിന്റെ മറപിടിച്ചു അമ്മയുടെ മേനിയില്‍ ചിത്ര രചന
നടത്തിയവര്‍ -അവരില്‍ ആരാണ് ഈ ചിത്രകാരന്‍ ?
ആരും അവകാശപെട്ടില്ലാ ഈ ചിത്രം വരച്ചത് ഞാനെന്നു

അന്തിക്കുവരുന്നവര്‍ മധുരം തരുവാന്‍ മറന്നില്ല എനിക്ക്
അവര്‍ എന്‍ തലയില്‍ തലോടുവാനും പുഞ്ചിരിക്കുവാനും

അന്ന് ഞാന്‍ അഹങ്കരിച്ചു കൂട്ടുകാര്‍ക്ക് അച്ഛന്‍ഒന്നെങ്കില്‍
എനിക്ക് അച്ചന്മാര്‍ പലതും

കാലം എന്നില്‍ വരുത്തിയ മാറ്റം ആ മാറ്റത്തില്‍
കണ്ടുഞാന്‍ ആ സത്യം ഞാനൊരു ജാര സന്തതി ‍

2011 ഫെബ്രുവരി 27, ഞായറാഴ്‌ച

എന്റെസ്വന്തം

എന്റെ സ്വന്തമെന്നുപറയുവാന്‍
എനിക്കെന്താണ്  സ്വന്തം 
പത്തുമാസംകിടന്നഅമ്മയുടെ
ഉദരമാണോ എനിക്കുസ്വന്തം 
ആഉദരത്തില്‍എന്റെഇളയവന്
വന്നു കിടന്നപോള്‍അവനോ 
എനിക്കുസ്വന്തം 

ശൈശവംവിട്ടു വാല്യത്തില്‍
കടന്നതാണോഎനിക്ക്എന്റെസ്വന്തം
കൂട്ട് കൂടിയ കൂട്ടുകാര്‍എന്നെവിട്ടു
പിരിഞ്ഞതാണോഎന്റെസ്വന്തം
പള്ളികൂടത്തില്‍വിദ്യപറഞ്ഞുതന്ന
വാദ്യാരാണോഎനിക്കുസ്വന്തം

സൂര്യനുഉദിച്ചപോള് മാഞ്ഞു
പോയചന്ദ്രനാണോ  എനിക്ക്സ്വന്തം 
പൂവിന്‍ഇതളുകളില്‍തേന്‍നുകരാന്
‍വന്നവണ്ടുകള്‍പൂവിനുസ്വന്തമോ
മഞ്ഞുകണങ്ങളില്‍അരിച്ചിറങ്ങിയ
സൂര്യകിരണങ്ങള്‍മഞ്ഞിന്സ്വന്തമോ 

കരയിലേക്ക്കിതച്ചുവന്നുനിന്ന
തിരമാലകള്‍ കരക്ക്‌സ്വന്തമോ 
കൌമാരം യൌവനത്തിലേക്ക്
കടന്നപോള്‍നഷ്ടപെട്ടതുഎനിക്ക്സ്വന്തമോ 
സ്നേഹിച്ചകാമുകിമറ്റൊരുത്തന്റെ
മുന്നില്‍തലകുനിച്ചത്എന്റെസ്വന്തമോ 

യൌവനംവാര്ധ്യക്യതിലേക്ക്കടന്ന
പോള്‍നഷ്ടപെട്ടയൌവനംസ്വന്തമോ   
കൂടെഇറങ്ങിവന്നവള്‍യൌവനം
നശിച്ചപോള്‍ ഇറങ്ങിപോയതോസ്വന്തം 
കറവവറ്റിയഅകിടില്‍എനിയോന്നു
മില്ലെന്നുതിരിച്ചറിഞ്ഞമക്കളോസ്വന്തം 


ഈ കിടാവിളക്കിന്റെ അരികില്‍ 
നിന്നും മാറിനിന്ന മിത്രങ്ങളോ സ്വന്തം 
ആറടി മണ്ണില്‍ലയിക്കാനുള്ള ഈ 
മേനിയോ എനിക്ക് സ്വന്തം.സ്വന്തമെന്നു 
പറയുവാന്‍ കര്‍മ ഫലങ്ങലെല്ലാതെ
മറ്റൊന്നുമില്ലാ എനിക്ക് സ്വന്തമായി 
തിരിഞ്ഞു നോക്കിയാല്‍ സല്‍കര്‍മ്മം
ചെയ്തിരിന്നുവോ എന്നതും  സത്യം     



 

‍ ‍ ‍      ‍